NEWS
എൻ ഹരി റബര്‍ ബോര്‍ഡ് ചെയര്‍മാൻ
15/06/2026 03:44 PM IST
ചെറുകര സണ്ണിലൂക്കോസ്

കോട്ടയം സ്വദേശി എൻ ഹരി റബർ ബോർഡ് ചെയർമാൻ.
18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്.
ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നല്‍കി വരികയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.
2026 ജൂണ്‍ 10 മുതല്‍ മൂന്ന് വർഷത്തേക്കാണ് നിയമനം.കേന്ദ്ര ഗവണ്‍മെൻ്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ബോർഡിൻറെ ആസ്ഥാനം കോട്ടയത്താണ്.
ബിജെപി മധ്യമേഖലാ പ്രസിഡൻ്റായ എൻ.ഹരി കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്.ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ബോർഡ് അംഗമായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








